എടത്വ: കുട്ടനാട് കുടിവെള്ള പദ്ധതി അടിയന്തരമായി പൂര്‍ത്തീകരിച്ച് കുട്ടനാട്ടിലെ എല്ലാ പ്രദേശങ്ങളിലും ശുദ്ധജലം എത്തിക്കുമെന്ന് റെജി ചെറിയാന് എംഎല്‍എ പറഞ്ഞു. കേരള കോണ്‍ഗ്രസ് എടത്വ മണ്ഡലം കമ്മിറ്റി എംഎല്‍എക്ക് നല്കിയ സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോള്‍ മന്ദഗതിയില്‍ നടന്നുകൊണ്ടിരിക്കുന്ന നീരേറ്റുപുറത്തെ പുതിയ ട്രീറ്റ്മെന്റ് പ്ലാന്റിന്റെയും വിവിധ പഞ്ചായത്തുകളിലായി നിര്‍മാണം നടക്കുന്ന ഓവര്‍ഹെഡ് ടാങ്കുകളുടെയും പ്രസരണ പൈപ്പുലൈനുകളുടെയും പണി യുദ്ധകാലാടിസ്ഥാനത്തിന് പൂര്‍ത്തീകരിക്കാന്‍ മുന്‍ഗണന നല്‍കുമെന്നും അതിനായി ജലവിഭവ മന്ത്രി മോന്‍സ് ജോസഫിന്റെ ഇടപെടലുകള്‍ ഉണ്ടാകുമെന്നും എംഎല്‍എ പറഞ്ഞു.
നെല്ലിന്റെ വില ഉടന്‍ ലഭ്യമാക്കുവാനും കിഴിവുകൊള്ള അവസാനിപ്പിക്കുവാനുമുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും റെജി ചെറിയാന് പറഞ്ഞു. സ്വീകരണ സമ്മേളനം ജില്ലാ പ്രസിഡന്റ് അഡ്വ. ജേക്കബ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബാബു സേവ്യര്‍ കണിയാംപറമ്പില്‍ അധ്യക്ഷത വഹിച്ചു.
അഡ്വ. ശ്രീകുമാര്‍, റോയി ഊരാംവേലി, ടെഡി സഖറിയ, തോമസുകുട്ടി മാത്യു, ജോസ് കോയിപ്പള്ളി, സണ്ണി തോമസ് കളത്തില്‍, ജോമ്പിള് പെരുമാള്‍, ബൈജു നെറ്റിത്തറ, ജയചന്ദ്രന്, ലൗലേഷ് മുട്ടാര്‍, പി.സി. ജോസഫ്, രേഷ്മ ജോണ്സണ്, ആല്‍ഫി മൂലയില്‍, ജോജോ ചേന്നങ്കര, വര്‍ഗീസ് കേളംചേരി, സണ്ണി പാലച്ചിറ, ലിബി മോള്, അശോകന്, കുട്ടപ്പന്, ജോര്‍ജുകുട്ടി ചേന്നംകര, റെജി തോട്ടുകടവില്‍, ജോമോന് പന്ത്രണ്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.